കേന്ദ്ര ബജറ്റ് 2025: മധ്യവർ​ഗത്തിന് ആശ്വാസമാകുന്ന രീതിയിൽ നികുതിയിളവിന് സാധ്യത

Spread the love

മധ്യവർ​ഗത്തിന് ആശ്വാസമാകുന്ന തീരുമാനങ്ങൾ 2025 ലെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതിയിൽ കുറവ് വരുത്താൻ സർക്കാർ ആലോചിക്കുന്നതായുള്ള വിവരം സർക്കാറുമായി അടുപ്പമുള്ള വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു എന്നാണ് റിപ്പോർട്ട്.

2025 ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെടുന്ന ബജറ്റിൽ നികുതിയിളവ് നൽകാനുള്ള കാരണം സാമ്പത്തിക രം​ഗത്ത് മന്ദഗതിയിലുള്ള വളർച്ചയാണ്. നികുതിയിളവിലൂടെ മധ്യവർഗത്തിൻ്റെ കൈകളിലെ കൂടുതൽ പണം എത്തുകയും ഇത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചേക്കാം എന്നുമാണ് പ്രതീക്ഷ.

രണ്ട് നികുതി സമ്പ്രദായങ്ങളാണ് നികുതിദായകർക്ക് തെരഞ്ഞെടുക്കാൻ സാധിക്കക. ഒന്ന് ലെഗസി പ്ലാൻ ഇത് തെരഞ്ഞെടുക്കുകയാണെങ്കിൽ ഭവന വാടകയിലും ഇൻഷുറൻസിലും ഇളവുകൾ ലഭിക്കും. 2020 ൽ അവതരിപ്പിച്ച നികുതി സമ്പ്രദായമാണ് അല്ലെങ്കിൽ തെര‍ഞ്ഞെടുക്കാൻ സാധിക്കുക ഇത് പ്രകാരം കുറഞ്ഞ നികുതി നിരക്കുകൾ ലഭിക്കുമെങ്കലും വലിയ ഇളവുകൾ ലഭ്യമല്ല.

നികുതി വർധനയുടെ പേരിൽ മധ്യവർ​ഗത്തിന്റെ ഇടയിൽ നിന്ന് കേന്ദ്രസർക്കാരിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഇതിനൊടൊപ്പം വിലക്കയറ്റവും ജനജീവിതം ദുസഹമാക്കിയ സാഹചര്യമാണുള്ളത്. പണപ്പെരുപ്പവും നികുതിയിളവ് പ്രഖ്യാപിക്കാനുള്ള ഒരു കാരണമായി കരുതാം.

Leave a Reply

Your email address will not be published. Required fields are marked *