കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്യവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.തോളൂർ സ്വദേശി അപർണയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി അപർണ മുറി തുറക്കാത്തതിനെത്തുടർന്ന് ഭർതൃവീട്ടുകാർ നടത്തിയ പരിശോധനയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്യുകയാണ്.

കഴിഞ്ഞ വർഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *