പ്രതിസന്ധി രൂക്ഷം; യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ ജോലി ബേബിസിറ്റിങ്

Spread the love

ഇന്ത്യന്‍ വിദ്യാര്‍ഥികൾ വിദേശ പഠനം ആ​ഗ്രഹിച്ചാൽ തെരഞ്ഞെടുക്കാൻ ഏറ്റവും മികച്ച സ്ഥലമായിരുന്നു യു.എസ്. മികച്ച ജീവിത നിലവാരം ലഭ്യമാകുമെന്നതാണ് യുഎസിനെ വിദ്യാർഥികളുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആക്കി മാറ്റിയത്. മികച്ച പാര്‍ട്ട് ടൈം ജോലികളും ലഭിക്കുമായിരുന്നു എന്നാൽ സ്ഥിതി ഇപ്പോള്‍ മാറുകയാണ്.

വിദ്യാർത്ഥികൾക്ക് ക്യാമ്പസ് ജോലികൾ ചെയ്യാൻ മാത്രമാണ് യുഎസ് മാനദണ്ഡങ്ങൾ അനുസരിച്ച് വിദ്യാർഥികൾക്ക് അനുവാദമുള്ളത്. എന്നാല്‍ ചെലവുകൾ കണ്ടെത്താനായി പുറത്ത് പാർട്ട് ടൈം ജോലി അനൗദ്യോഗികമായി ഭൂരിഭാ​ഗം വിദ്യാർഥികളും കണ്ടെത്താറുണ്ട്.

എന്നാൽ ഇപ്പോൾ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവടങ്ങളിൽ ഇപ്പോൾ ജോലിക്കാരെ വേണ്ടാത്ത അവസ്ഥയാണ്. തൊഴില്‍ പ്രതിസന്ധി രൂക്ഷമായാത് ഇന്ത്യൻ വിദ്യാർഥികളെയാണ് ഏറ്റവും ബാധിക്കുന്നത്. ഇതോടെ വിദ്യാർഥികൾ യു.എസില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ കുടുംബങ്ങളെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുകയാണ്.

ചെറിയ കുട്ടികളെ പരിപാലിക്കുന്ന ജോലികളാണ് (ബേബി സിറ്റിങ്) വിദ്യാർതികൾ ചെയ്യുന്നത്. യു.എസിൽ പ്രതിമാസം ശരാശരി 300 ഡോളറാണ് (25,000 രൂപ) വാടകയിനത്തില്‍ ആവശ്യമുളളത്. അതിനാലൊക്കെയാണ് ഈ ജോലികളിൽ ഇന്ത്യൻ വിദ്യാർഥികൾ ഏർപ്പെടുന്നത്. പലരും കുടുംബത്തോടൊപ്പം നിന്നാണ് കുട്ടികളെ നോക്കുന്നത് ഇത് വാടക ലാഭിക്കുന്നതിന് സഹായകമാകും.

കാലിഫോർണിയ, ടെക്‌സസ്, ന്യൂജേഴ്‌സി, ന്യൂയോർക്ക്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിര താമസമുളള ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതലായി ഉളളത്. ഈ സംസ്ഥാനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബേബി സിറ്റിംഗിന് ലഭിക്കുന്ന വേതനം കുറവാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *