കുവൈറ്റിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കിയേക്കും

Spread the love

കുവൈറ്റില്‍ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത, 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഒഴിവാക്കിയേക്കുമെന്നു സൂചന. വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിലെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനം റദ്ദാക്കാനുള്ള ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ശരിവെച്ച അപ്പീല്‍ കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്.

നിലവില്‍ 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് രാജ്യത്ത് തങ്ങണമെങ്കില്‍, അധിക ഇന്‍ഷുറന്‍സ് തുക നല്‍കേണ്ടതായിട്ടുണ്ട്. ഇത് സാധാരണക്കാരായ തൊഴിലാളികള്‍ക്കോ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍ക്കോ അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതായിരുന്നു. ഈ സാഹചര്യത്തില്‍ പല കമ്പനികളും അറുപത് കഴിഞ്ഞ ജീവനക്കാരെ ജോലിയില്‍നിന്നും ഒഴിവാക്കി വിസ ക്യാന്‍സല്‍ ചെയ്തു പിരിച്ചുവിടുകയായിരുന്നു.

അപ്പീല്‍ കോടതിയുടെ തീരുമാനം നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചാല്‍ അറുപത് കഴിഞ്ഞ, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത തൊഴിലാളികള്‍ക്ക് ഏറെ സഹായകരമായി മാറും. ഇപ്പോള്‍ രാജ്യത്ത് 97,622 പ്രവാസികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *