ഇഞ്ചോടിഞ്ച് പോരാട്ടം; ജാർഖണ്ഡിൽ ഇന്ത്യ മുന്നണി മുന്നിൽ

Spread the love

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.ജാർഖണ്ഡിൽ എൻ ഡി എയെ പിന്നിലാക്കി ഇന്ത്യ മുന്നണിയാണ് മുന്നിൽ. ജാർഖണ്ഡിൽ എൻഡിഎ 31, ഇന്ത്യ മുന്നണി 48 മറ്റുള്ളവ 2 എന്ന കണക്കിനാണ് മുന്നിട്ടു നിൽക്കുന്നത്.

അതേസമയം, മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യമാണ് മുന്നിട്ട് നിക്കുന്നത്. ഇതുവരെ എൻ ഡി എ 220,ഇന്ത്യ സഖ്യം 55 ലീഡ് എന്ന നിലയിലാണ്. മഹാരാഷ്ട്രയിൽ മറ്റുള്ളവ 13 എന്ന നിലയിലാണ്. മഹാരാഷ്ട്രയിൽ ഫഡ്‌നാവിസും ഷിൻഡെയും ലീഡ് ചെയ്യുന്നു. ഉപ മുഖ്യമന്ത്രി അജിത് പവാർ പിന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *