ഉത്തർപ്രദേശിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം
ഉത്തർപ്രദേശിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. ആറ് പേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഫിറോസാബാദിൽ ഇന്നലെ രാത്രിയാണ് സംഭവം.കെട്ടിടം തകർന്നുവീണതിനെ തുടർന്ന് പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് പടക്കനിർമാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്ഫോടന വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ ആറോളം വീടുകൾ തകർന്നാതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.