ബഹിരാകാശത്ത് പുതുവത്സരം ആഘോഷമാക്കി നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും സംഘവും

Spread the love

ബഹിരാകാശത്ത് പുതുവത്സരം ആഘോഷമാക്കി നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും സംഘവും. 2024 അവസാനിച്ചപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സംഘം 16 തവണ പുതുവത്സരത്തിലൂടെ കടന്നുപോവുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭൂമിയെ 16 തവണ ഒരു ദിവസം ബഹിരാകാശ പരീക്ഷണ ശാല ചുറ്റുമെന്നും 16 സൂര്യോദയങ്ങള്‍ക്കും അസ്തമയത്തിനും സാക്ഷ്യം വഹിക്കുമെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ബഹിരാകാശ പരീക്ഷണ ശാല ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 90 മിനിട്ടാണ് ഓരോ ഭ്രമണപഥവും പൂര്‍ത്തിയാകാന്‍ എടുക്കുക. സുനിത വില്യംസും സംഘവും ബഹിരാകാശത്ത് പോയത് എക്‌സ്‌പെഡിഷന്‍ 72 മിഷന്റെ കമാന്‍ഡറായാണ്. അലക്‌സി ഓവ്ചിനിന്‍, ബുച്ച് വില്‍മോര്‍, ഇവാന്‍ വാഗ്നര്‍, ഡോണ്‍ പെറിറ്റ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ്, നിക്ക് ഹേഗ് തുടങ്ങിയ സഹ ഫ്‌ളൈറ്റ് എഞ്ചിനിയര്‍മാരുമൊത്താണ് പുതുവത്സരാഘോഷം എന്നാണ് റിപ്പോര്‍ട്ട്.

സുനിതാ വില്യംസ് 2024 ജൂണ്‍ മുതല്‍ ബഹിരാകാശത്താണ്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായിരുന്നു പോയത്. പിന്നാലെ സാങ്കേതിക കാരണത്താൽ ബഹികാരാശത്ത് തന്നെ നില്‍ക്കേണ്ടി വരികയായിരുന്നു. 2025 മാര്‍ച്ച് വരെ ബഹിരാകാശത്ത് ഇവര്‍ തങ്ങേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *