കശുവണ്ടി തൊഴിലാളികൾക്ക് 23% വേതന വർദ്ധനവിന് ശുപാർശ
സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികൾക്ക് 23% വേതന വർദ്ധനവിന് സർക്കാരിനോട് ശുപാർശ ചെയ്യാൻ കശുവണ്ടി . തൊഴിലാളി മിനിമം വേജസ് കമ്മിറ്റി തീരുമാനിച്ചു . നിലവിലെ അടിസ്ഥാന വേതന ത്തിന്റെ 23 ശതമാനം വർദ്ധിപ്പിക്കാനാണ് ശുപാർശ. ലേബർ കമ്മീഷണർ ഡോ. കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ലേബർ കമ്മീഷണറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം . അഡിഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ, ആർ ജെ എൽ സി കെ വിനോദ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെഎസ് സിന്ധു, തൊഴിലാളി പ്രതിനിധികളായ കെ രാജഗോപാൽ, അഡ്വ. മുരളി മടന്തക്കോട്, ബി സജീന്ദ്രൻ, ബി തുളസീധരക്കുറുപ്പ്( സിഐടിയു ), ജി ബാബു ( എഐടിയുസി ),), അഡ്വ. ജി ലാലു, അഡ്വ. എസ് ശ്രീകുമാർ, രഘു പാണ്ഡവ പുരം ( ഐഎൻടിയുസി )എ എ അസീസ് ( യു ടി യു സി ) ശിവജി സുദർശൻ (ബിഎംഎസ്) എന്നിവരും തൊഴിലുടമ പ്രതിനിധികളായി എസ് ജയമോഹൻ ( ചെയർമാൻ കെ എസ് സി ഡി സി ), എം ശിവ ശങ്കരപ്പിള്ള (ചെയർമാൻ കാപ്പക് സ് ) സുനിൽ ജോൺ കെ (മാനേജിങ് ഡയറക്ടർ കെ എസ് സി ഡി സി ), ബാബു ഉമ്മൻ, അബ്ദുൾസലാം,ഡി മാത്യുക്കുട്ടി, ജോബ്രാൻ ജെ വർഗീസ്, ജയ്സൺ ഉമ്മൻ, കെ രാജേഷ് എന്നിവരും പങ്കെടുത്തു.