മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) :36 ആം സ്ഥാപകദിന സമ്മേളനവും തിരുവനന്തപുരം മെക്കാഹൗസ് ഉദ്ഘാടനം

Spread the love

തിരുവനന്തപുരം : നാളെ (20/04/2004, ചൊവ്വാഴ്‌ച), മുസ്ലീം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ്റെ (മക്ക) സ്ഥാപക ദിന സമ്മേളനം തിരുവനന്തപുരത്തുവച്ചു നടത്തുകയാണ്. വിജെടി ഹാളിലാണ് പരിപാടി മീഡിയ കോൺക്ലേവും മെക്ക ഹൗസിൻ്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ചു നടക്കും സമ്മേളനം ശ്രീ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. മക്കയുടെ തിരുവനന്തപുരം ആസ്ഥാന മന്ദിരമായ മെക്ക ഹൗസിൻ്റെ ഉദ്ഘാടനം ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ നിർവ്വഹിക്കും. സമാപന സമ്മേളനം ശ്രീ.എം.എം.ഹസനാണ് നിർവ്വഹിക്കുന്നത്. പ്രാതിനിധ്യ സമ്മേളനം ലക്ഷദീപ് എംപി ശ്രീ.മുഹമ്മർ ഹംദുള്ള സയീദ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ. മോഹൻ ഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ഡോ.ടി ശ്യാം കുമാർ, വി.ആർ.ജോഷി എന്നിവരും പ്രഭാഷണങ്ങൾ നടത്തും പ്രാതിനിധ്യം മാധ്യമങ്ങളുടെ ഒളിച്ചു കടത്തൽ’ എന്ന വിഷയത്തിലൂന്നിയ മീഡിയ കോൺക്ലേവിൽ ഡോ. രാജേഷ് കോമത്ത് അധ്യക്ഷനാകും മുൻ‌മന്ത്രി കെടി ജലീൽ ഉത്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവർത്തകരായ ശ്രീ അഭിലാഷ് മോഹനൻ, ശ്രീ.വി.എം.ഇബ്രാഹിം എന്നിവരാണ് പങ്കെടുക്കുന്നത്. സമാപന സമ്മേളനം ശ്രീ.എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. പാളയം ഇമാം ഡോ വി. പി സുഹൈബ് മൗലവി മുഖ്യ പ്രഭാഷണം നടത്തും സർക്കാരിന്റെ അധികാരത്തിലും നയരൂപീകരണത്തിലും എല്ലാ പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെയും ഭരണഘടനാനുസൃതമായ പ്രാതിനിധ്യവും തുല്യതയും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്രമുഖ സംഘനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ജാതി സെൻസസ് നടത്തുക പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന മുദ്രാവാക്യത്തിലൂന്നി നടത്തുന്ന സമ്മേളനത്തിൽ ഈ മേഖലയിലെ പ്രശ് നങ്ങളേയും പ്രതിസന്ധികളേയും കുറിച്ച് തുറന്ന സന്ധിയില്ലാത്ത സംവാദങ്ങളും ചർച്ചകളുമാണ് നട ക്കുന്നത്. നമുക്കേവർക്കും അറിയാവുന്നതു പോലെ ഈ വിഷയത്തിൽ പൊതു സമൂഹത്തിൽ തെറ്റി ധാരണകൾ ഏറെയുണ്ട്. ആ വാദങ്ങൾക്കെല്ലാം ഉത്തരം നൽകാനുമാണ് ഞങ്ങളുടെ ശ്രമം ഏതൊരു നല്ല നീക്കവും പൊതുജന ശ്രദ്ധ അർഹിക്കുന്നതാണ്. അത് അവരിലേക്ക് എത്തണമെങ്കിൽ മാധ്യമ പിന്തുണ കൂടിയേ തീരൂ. പരിപാടിയിൽ താങ്കളുടെ മാധ്യമ സ്ഥാപനത്തിൻ്റെ നിസീമമായ പിന്തുണ തേടുകയാണ് പരിപാടിയിൽ പങ്കെടുത്ത് നല്ലൊരു കവറോജ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *