ജാതി സെൻസസ് നടത്തുക പ്രതിനിധ്യം ഉറപ്പാക്കുക’ :36-ാം സ്ഥാപകദിന സമ്മേളനവും തിരുവനന്തപുരംമെക്ക ഹൗസ് ഉദ്ഘാടനവും

Spread the love

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി പിന്നാക്ക ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങ ളുടെ വിദ്യാഭ്യാസ ഉദ്യോഗ രംഗത്തെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മെക്ക(മുസ്ലിം എം പ്ലോയീസ് കൾച്ചറൽ അസോസിയേഷൻ). ഇക്കാലയളവിൽ പിന്നാക്ക വിഭാഗ ങ്ങൾക്കായി മെക്ക ഉയർത്തിയ ന്യായമായ അവകാശങ്ങൾ ശരിവെച്ചുകൊ ണ്ട് വിവിധ സർക്കാരുകൾ സമയാസമയങ്ങളിൽ, മെക്ക ഭാരവാഹികൾ സമർ പ്പിച്ച നിവേദനം പരാമർശിച്ചുകൊണ്ട് നിരവധി ഉത്തരവുകൾ ഇതിനകം പുറ പ്പെടുവിച്ചിട്ടുമുണ്ട്.1989 ഓഗസ്റ്റ് 20ന് രൂപീകൃതമായ ഈ സംഘടനയുടെ 36-ാം സ്ഥാപകദി ന സമ്മേളനവും സംഘടനക്കായി പുതുതായി പാളയം പള്ളിക്ക് സമീപം വാ ങ്ങിയ മെക്ക ഹൗസിൻ്റെ ഉദ്ഘാടനവും 2024 ഓഗസ്റ്റ് 20 ചൊവ്വാഴ്‌ച തിരുവനന്തപുരം ശ്രീ അയ്യങ്കാളി(വി. ജെ. ടി)ഹാളിൽ വച്ച് സുപ്രധാനമായ നാല് സെഷനുകളിലായി സമുചിതമായി സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലക ളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഗവേഷകരും വിദ്യാഭ്യാസ വിചക്ഷ ണരും ഉദ്യോഗസ്ഥരും സാമൂഹ്യ നിരീക്ഷകരും മാത്രം പങ്കെടുക്കുന്ന സമ്മേ ഉനത്തിൽ മന്ത്രിമാർ, എംപിമാർ, എം.എൽ.എമാർ, ഭരണഘടനാ വിദഗ്‌ധർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സം ബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *