എ.ഐ.എസ്.എഫ് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
തിരുവനന്തപുരം: എ ഐ എസ് എഫ് ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും. ചാൻസലറുടെ സംഘപരിവാര്‍ അനുകൂല നയത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും എഐഎസ്‌എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്‌എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്. പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്കൂളുകളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.അതേസമയം എസ്‌എഫ്‌ഐയുടെ കടുത്ത പ്രതിഷേധങ്ങള്‍ക്കും കോഴിക്കോട്ടെ നാടകീയ സംഭവങ്ങള്‍ക്കും ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്തെത്തി.