ഗവർണർക്കെതിരെ : സർക്കാർ സുപ്രീം കോടതിയിൽ

Spread the love

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വീണ്ടും ഹർജി നൽകി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗരേഖ എന്നതാണ് കേരളത്തിന്റെ ആവശ്യം. കേരളം നേരത്തെ ഈ ആവശ്യമുന്നയിച്ചപ്പോൾ ഹർജി പുതുക്കി നൽകാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതി വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ആവശ്യങ്ങൾ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചത്. സർവകലാശാല ബില്ലുകൾ ഉൾപ്പെടെ ഓർഡിനൻസ് ആയിരുന്നപ്പോൾ ഒപ്പിടുകയും ബില്ല് ആയപ്പോൾ തീരുമാനം എടുക്കാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് ആണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിക്ക് ബില്ല് അയക്കുമ്പോൾ മതിയായ കാരണം വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഗവർണർക്ക് പിഴവു പറ്റി. ഇത് കോടതിയിൽ ചോദ്യം ചെയ്യാമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *