ഹാഷ്‌ടാഗിന്‍റെ ഉപജ്ഞാതാവ് ക്രിസ് മെസീന ട്വിറ്ററിൽ നിന്നും രാജിവച്ചു

Spread the love

ഹാഷ്‌ടാഗിന്‍റെ ഉപജ്ഞാതാവ് ക്രിസ് മെസീന ട്വിറ്ററിൽ നിന്നും രാജിവച്ചു. ലെഗസി ബ്ലൂ ടിക്കുകൾ നീക്കം ചെയ്യാനുള്ള ട്വിറ്റർ സിഇഒ ഇലോൺ മസ്ക്കിന്‍റെ തീരുമാനത്തെ തുടർന്നാണു രാജിയെന്നാണു റിപ്പോർട്ടുകൾ. മെസീനയുടെ ബ്ലൂ ടിക്കും കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു. ട്വിറ്ററിന്‍റെ വെരിഫിക്കേഷൻ രീതികളിലാണു തന്‍റെ പ്രതിഷേധമെന്നു ക്രിസ് മെസീന വ്യക്തമാക്കി.ട്വിറ്റർ പ്രൊഡക്റ്റ് മാനേജരായിരുന്ന ക്രിസ് 2007-ലാണ് ഹാഷ്‌ടാഗ് എന്ന ആശയം പരിചയപ്പെടുത്തിയത്. ഹാഷ് ചിഹ്നം ഉപയോഗിച്ച് വിഷയങ്ങൾ സെർച്ച് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഹാഷ്ടടാഗുകൾ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റി. ട്വിറ്ററിൽ മാത്രമല്ല ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഹാഷ്‌ടാഗുകൾ സ്വീകാര്യത നേടിയിരുന്നു.താൻ ഹാഷ്‌ടാഗുകൾ ഇഷ്ടപ്പെടുന്നില്ലെന്നും, ഉപയോഗിക്കാറില്ലെന്നും ഇലോൺ മസ്ക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. മസ്ക്കിന്‍റെ തീരുമാനങ്ങളോടുള്ള കൃത്യമായ പ്രതിഷേധം അറിയിച്ചിട്ടാണു ക്രിസ് ട്വിറ്റർ വിടുന്നത്. കഴിഞ്ഞ ആറുമാസക്കാലം ലഭിച്ചതിനേക്കാൾ മാന്യതയും പരിഗണനയും ട്വിറ്റർ അർഹിക്കുന്നുണ്ടെന്നു ക്രിസ് മെസീന വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *