ഐപിഎൽ ഈ സീസണിലെ പ്ലേഓഫ് ഫൈനലിന്റെ വേദികൾ പ്രഖ്യാപിച്ചു
ചെന്നൈ : ഐപിഎൽ ഈ സീസണിലെ പ്ലേഓഫ് മത്സരങ്ങളുടെയും ഫൈനലിൻ്റെയും വേദികൾ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു.മെയ് 23 മുതൽ മെയ് 28 വരെ നടക്കുന്ന അവസാന ഘട്ട മത്സരങ്ങളുടെ വേദിയായി ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയവും ഗുജറാത്ത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്മെയ് 23ന് നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരവും മെയ് 24ന് നടക്കാനിരിക്കുന്ന എലിമിനേറ്റർ മത്സരവും ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഹോം സ്റ്റേഡിയമായ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.ബാക്കി മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടക്കുക. മെയ് 26നാണ് രണ്ടാം ക്വാളിഫയർ മത്സരം. മെയ് 28ന് ഫൈനലും.