കോവളം വെള്ളാറിൽ ലോഡ്ജില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തമ്മിലുണ്ടായ അക്രമത്തില്‍ ഒരാൾക്ക് കുത്തേറ്റു

Spread the love

തിരുവല്ലം: കോവളം വെള്ളാറിൽ ലോഡ്ജില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തമ്മിലുണ്ടായ അക്രമത്തില്‍ ഒരാൾക്ക് കുത്തേറ്റു. സംഭവത്തില്‍ ഒരാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.വെങ്ങാനൂർ വില്ലേജിൽ മുട്ടയ്ക്കാട് വെള്ളാർ നെല്ലിവിള മേലെ തട്ട് വിള വീട്ടിൽ രാജേന്ദ്രനാണ് (52) കുത്തേറ്റത്. കവിളിലും കഴുത്തിലും കുത്തേറ്റഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കളിപ്പാൻകുളം മണക്കാട് വലിയപള്ളിക്ക് സമീപം അസ്കർ ഹൗസിൽ നിന്നും വെള്ളാർ മുട്ടയ്ക്കാട് പൂവരശ് വിള പുത്തൻവീട്ടിൽ താമസിക്കുന്ന ഹാജയെ(59) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വെള്ളാറിലെ സിത്താര ലോഡ്ജിലാണ് കത്തിക്കുത്ത് നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്റെ സുഹൃത്തിനെ കാണാൻ പോയതുമായി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.പ്രതി അഞ്ച് മാസമായി ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചുവരുന്നയാളാണ്. കോവളം എസ്എച്ച്ഒ ബിജോയ്, എസ്ഐ മാരായ അനീഷ്, മധു, അനിൽകുമാർ സിപി ഒമാരായ ഡാനി, ശ്യം, സുധീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *