നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും

Spread the love

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കല്‍ ലാബ് ഇന്ന് കോഴിക്കോട് എത്തിക്കും. മൊബൈല്‍ ബിഎസ്എല്‍ 3 ലബോറട്ടറിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുക. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്യേണ്ട സ്രവപരിശോധന ഇവിടെ നടത്താനാകും.330 പേരാണ് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 101 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകള്‍ ശേഖരിക്കും. 14 വയസുകാരനും സുഹൃത്തുക്കളും വീടിന് സമീപത്തെ മരത്തില്‍ നിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. നിപയുടെ ഉറവിടം ഇതാണോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചുവരികയാണ്.നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട 68കാരന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മെഡിക്കല്‍ കോളേില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ ബാധയില്ലെന്ന് വ്യക്തമായത്. ഇദ്ദേഹത്തെ നിലവില്‍ ട്രാന്‍സിറ്റ് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്രവ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *