‘ഡ്രഡ്ജിംഗ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു’; മുതലപൊഴിയിൽ ഇന്ന് ഡ്രഡ്ജിംഗ് ഇല്ല
മുതലപൊഴിയിൽ ഇന്ന് ഡ്രഡ്ജിംഗ് ഇല്ല. ഉദ്യോഗസ്ഥരെയും ഡ്രെഡ്ജിങ് സ്റ്റാഫിനെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനാലാണ് ഡ്രഡ്ജിംഗ് ഇന്ന് നിർത്തിവെച്ചത്. കയ്യേറ്റ ശ്രമം പുറത്ത് പറഞ്ഞത് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ്. ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തിയും താത്കാലികമായി നിർത്തിവെച്ചു.
മുതലപ്പൊഴിയിൽ ഇന്നലെ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും ഉദ്യോഗസ്ഥരെയും സമരക്കാർ തടഞ്ഞു വെച്ചിരുന്നു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. അസിസ്റ്റൻ്റ് എഞ്ചിനീയറിയുടെ കാര്യാലയവും ഇന്നലെ സമരക്കാർ തകർത്തിരുന്നു.