ഓൺലൈൻ വഴി മരുന്ന് നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുടെ 2,88,000 രൂപ തട്ടിയെടുത്തു
കുമ്പള : ഓൺലൈൻ വഴി മരുന്ന് നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുടെ 2,88,000 രൂപ തട്ടിയെടുത്ത ഓൺലൈൻ മരുന്ന് മാർക്കറ്റിംഗ് കമ്പനിക്കെതിരെ പരാതിയിൽ വിശ്വാസ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു. കുമ്പളയിലെ ഡോക്ടർ ഹമീദിൻ്റെ പരാതിയിലാണ് അലോപ്പതി മരുന്ന് വ്യാപാരം ഓൺലൈൻ വഴി നടത്തുന്ന ഹെൽത്ത് കെയർ അലോപ്പതി കമ്പനിക്കെതിരെ കേസെടുത്തത്.ഇറാക്കിലെ സുഹൃത്തിന് മരുന്ന് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പല തവണകളായി അക്കൗണ്ട് വഴി പണംഅയച്ചുകൊടുത്ത ശേഷം മരുന്നോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.