ഗുണ്ടാ സംഘം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആക്രമിച്ച് കിണറ്റിൽ തള്ളിയിട്ടു

Spread the love

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരിടവേളക്ക് ശേഷം വീണ്ടും ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുകയാണ്. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലടിച്ച് പരസ്പരം വെട്ടിയതും കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതും, ആ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെ നാടൻ ബോംബ് എറിഞ്ഞതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.കണിയാപുരം കേസിലെ മുഖ്യപ്രതി ഷെഫീഖിനെ നാടകീയമായാണ് പൊലീസ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന വീടിന്റെ ഉടമസ്ഥനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലേക്ക് തള്ളിയിട്ട് രക്ഷപ്പെടുന്നതിനിടെ നാട്ടുകാരാണ് ഷെഫീഖിനെ പിടികൂടിയത്. ഷെഫീഖിനൊപ്പം കൂട്ടാളി അബിനും പിടിയിലായി. ഇവർ അടിച്ച് കിണറ്റിൽ തള്ളിയിട്ടത് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ആയിരുന്നു.പൊലീസിൻറെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഷെഫീഖും കൂട്ടാളി അബിനും രാത്രി കഴിഞ്ഞത് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി രാജശഖരൻ നായരുടെ സഹോദരൻ ശ്രീകുമാറിന്റെ പണിനടക്കുന്ന വീട്ടിലായിരുന്നു. രാവിലെ വീട് നനയ്ക്കാനെത്തിയ ശ്രീകുമാറിനെ ഷെഫീഖും അബിനും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ശ്രീകുമാറിനെ കിണറ്റിലേക്ക് അക്രമിസംഘം തള്ളിയിടുന്നത് സമീപവാസികൾ കണ്ടതാണ് വഴിത്തിരിവായത്.ശ്രീകുമാറിന്റെയും ദൃക്സാക്ഷികളുടെടേയും കരച്ചിൽ കേട്ട് കൂടുതൽ നാട്ടുകാർ ഓടിക്കൂടി. ബലപ്രയോഗത്തിലൂടെ ഷെഫീഖിനെയും അബിനെയും പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. ശ്രീകുമാറിനെയും കിണറ്റിൽ നിന്നും രക്ഷിച്ചു. മംഗലപുരത്ത് നിന്നും കാറിൽ രക്ഷപ്പെട്ട ഷെഫീഖും അബിനും പോകുന്ന വഴിയിൽ ഒരു ലോറിയിലെ മ്യൂസിക് സിസ്റ്റവും സമീപത്തെ കടയിൽ നിന്നും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ചിരുന്നു.മോഷണത്തിന് ആര്യനാട് പൊലീസ് കേസെടുത്തിരുന്നു. കാറിന്റെ നമ്പർ പരിശോധിച്ചപ്പോഴാണ് മംഗലപുരത്ത് നിന്നും രക്ഷപ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്നും തിരിച്ചറിഞ്ഞത്. ജില്ലയിലുടനീളം അന്വേഷണം തെരച്ചിൽ നടത്തുന്നിതിനിടെയാണ് ഷെഫീഖ് വീണ്ടും ആക്രമണം നടത്തിയത്.യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ അന്വേഷണത്തിനായി എത്തിയ പൊലീസിന് നേരെ വെള്ളിയാഴ്ചയാണ് ഷെഫീഖും സഹോദരൻ ഷെമീറും അമ്മ ഷീജയും ആക്രമണം നടത്തിയത്. ബോംബും മഴുവും എറിഞ്ഞ സംഭവത്തിൽ ഷെമീറിനെയും അമ്മയെയും അന്ന് തന്നെ പിടികൂടിയിരുന്നു. മുങ്ങിയ ഷെഫീഖ് അന്ന് രാത്രി വീട്ടിലത്തിയ പൊലീസിന് നേരെ രണ്ടാമതും ബോംബെറിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *