മെസി വരില്ലെന്ന് അർജന്റീന അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ
ലിയോണൽ മെസി കേരളത്തിലേക്ക് എത്തില്ലെന്ന് അർജന്‍റീന അറിയിച്ചിട്ടില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. ടീമിനെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണ്.അതുകൊണ്ടാണ് സ്പോണ്സർമാരെ തേടിയത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മെസി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 175 കോടി രൂപയോളം ചെലവ് വരും. അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. അർജൻ്റീന ടീമുമായി കരാർ ഒപ്പിട്ടുണ്ട്. ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. അടുത്ത ആഴ്ച്ച വരെ കാത്തിരിക്കാം എന്നും മന്ത്രി പറഞ്ഞു.
2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.