നിയന്ത്രണംവിട്ട കാർ വീടിന് മുറ്റത്തേക്ക് മറിഞ്ഞു
ഇടുക്കി : നിയന്ത്രണംവിട്ട കാർ വീടിന് മുറ്റത്തേക്ക് മറിഞ്ഞു . കട്ടപ്പന നരിയംപാറയിലാണ് സംഭവം. എറണാകുളം സ്വദേശികൾ സഞ്ചരി കാറാണ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. എറണാകുളം സ്വദേശി പുത്തൻപുരക്കൽ രമ്യയ്ക്കാണ് പരിക്കേറ്റത് . കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. നിയന്ത്രണംവിട്ടകാർ റോഡിന്റെ ഭാഗത്തെ മതിലും പൊളിച്ചു വരുന്ന സിസിടിവിടി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.