നെയ്യാറ്റിൻകരയില്‍ സ്കൂള്‍ കുത്തിത്തുറന്ന് മോഷണം
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്കൂൾ കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന പഠന സാമഗ്രികൾ മോഷണം നടത്തി. ഊരുട്ടുകാല ഗവൺമെന്റ് എം.ടിഎച്ച്എസിലാണം സംഭവം. സ്മാർട്ട് ക്ലാസ് റൂം കുത്തിത്തുറാണ് ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും മോഷണം നടത്തിയത്. നെയ്യാറ്റിൻകര പോലീസ് സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചു.