നൂറ്റിയമ്പത് കോടിരൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ശേഷം തൃശൂരില്‍ ദമ്പതികളും രണ്ടാണ്‍മക്കളും മുങ്ങി

Spread the love

നൂറ്റിയമ്പത് കോടിരൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ ശേഷം തൃശൂരില്‍ ദമ്പതികളും രണ്ടാണ്‍മക്കളും മുങ്ങി.തൃശൂര്‍ വടൂക്കര സ്വദേശി പി ഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആണ്‍മക്കള്‍ എന്നിവര്‍ വന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷം മുങ്ങിയെന്നാണ് പരാതി. നാലുപേര്‍ക്കുമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കെതിരെ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എഴുപത് വര്‍ഷമായി ധനകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ‘ധനവ്യവസായം’ എന്ന പേരിലാണ് പുതിയ പണമിടപാട് സ്ഥാപനം തുടങ്ങിയത്. അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപകര്‍. നിക്ഷേപങ്ങള്‍ക്ക് 15 മുതല്‍ 18 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 8500 രൂപ വരെ കിട്ടും. സാധാരണക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. എട്ടും പത്തും വര്‍ഷമായി മുടങ്ങാതെ പലിശ കിട്ടിയവരുണ്ട്.നിക്ഷേപങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊള്ള പലിശയ്ക്ക് നല്‍കി ലാഭം കൊയ്യുന്നുവെന്നായിരുന്നു ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരു ജോയിയും കുടുംബവും വളരെ ആഡംബരമായാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാന്‍ഡിനെയാണ് ഇവര്‍ കൊണ്ടുവന്നത്. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകള്‍ ഇവര്‍ക്കുണ്ട് . ബിസിനസ് തകര്‍ന്നതോടെ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *