കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
രാജകുമാരി: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാഞ്ഞടുത്ത കാട്ടാനയ്ക്കു മുന്നില്‍ നിന്നും യുവാക്കള്‍ ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.ഇന്നു രാവിലെ 6.30-ന് പൂപ്പാറക്ക് സമീപം ആനയിറങ്കലില്‍ ആണ് സംഭവം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിലെ വളവ് തിരിഞ്ഞ് വന്ന വാഹനം കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ഇവര്‍ താഴെ വീണു. ആന ഇവര്‍ക്കടുത്തേക്ക് പാഞ്ഞടുത്തെങ്കിലും ഇവര്‍ ഓടി രക്ഷപ്പെട്ടു.അടുത്തുണ്ടായിരുന്ന ആളുകള്‍ ബഹളമുണ്ടാക്കിയതിനാലാണ് ആന കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്തിരിഞ്ഞത്. ആനയിറങ്കല്‍ മേഖലയില്‍ നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നാണ് ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.