ചെങ്കൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ഇടിയുടെ ആഘാതത്തിൽ ടയറുകൾ മീറ്ററുകളോളം ഊരിതെറിച്ചു
പിലാത്തറ : ചെങ്കൽകടത്തിനിടെ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു ഇടിയുടെ ആഘാതത്തിൽ ടയറുകൾ മീറ്ററുകളോളം ഊരിതെറിച്ചു. വൻ ദുരന്തമൊഴിവായി. ഇന്ന് പുലർച്ചെ 5.30 മണിയോടെ ചെറുതാഴം രാമപുരം കൊത്തി കുഴിച്ച പാറയിലാണ് സംഭവം.മാതമംഗലം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് ചെങ്കല്ലുമായി പോകുന്ന ലോറിയും ചെങ്കല്ല് കയറ്റാൻ പോകുന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇരു ലോറികളുടെയും ടയറുകൾ ഊരിതെറിച്ച നിലയിലാണ്. ഈ സമയംമറ്റു വാഹനങ്ങൾ കടന്നു വരാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.വിവരമറിഞ്ഞ് പരിയാരം പോലീസ് സംഭവസ്ഥലത്തെത്തി വാഹനഗതാഗതം സുഗമമാക്കി.