ഹമാസ് – ഇസ്രയേല്‍ യുദ്ധത്തിന്റെ ഒന്നാം ദിനം ജീവന്‍ നഷ്ടമായത് 480ഓളം പേര്‍ക്ക്

Spread the love

ന്യൂഡല്‍ഹി: ഹമാസ് – ഇസ്രയേല്‍ യുദ്ധത്തിന്റെ ഒന്നാം ദിനം ജീവന്‍ നഷ്ടമായത് 480ഓളം പേര്‍ക്ക്. ഹമാസിന്റെ ആക്രമണത്തില്‍ 250നടുത്ത് മനുഷ്യര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേലും, ഇസ്രായേലിന്റെ തിരിച്ചടിയില്‍ 230 ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് പലസ്തീനും പറയുന്നു.ഗാസയുടെ ആകാശത്തിനും മണ്ണിനും തീപിടിച്ച രാത്രിയാണ് കടന്നുപോയത്. ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി നഗരത്തിന് മുകളില്‍ ഇസ്രായേല്‍ തീ മഴ പെയ്യിച്ചു.ഇസ്രായേലിലും വലിയ തോതില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. ടെല്‍ അവീവ് നഗരത്തിലെ കെട്ടിടങ്ങള്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നു. 150-ലധികം റോക്കറ്റുകള്‍ ടെല്‍ അവീവ് ലക്ഷ്യമാക്കി അയച്ചുവെന്നാണ് ഹമാസിന്റെ അവകാശവാദം.ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഭൂരിഭാഗവും എയര്‍ലൈനുകള്‍ റദ്ദാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സും എയര്‍ഫ്രാന്‍സും എമിറേറ്റ്‌സുമെല്ലാം സര്‍വ്വീസുകള്‍ റദ്ദാക്കി. ജര്‍മ്മനിയും ലുഫ്താന്‍സയും താത്കാലികമായി സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണ്.ഇസ്രായേലിന്റെ നഹാല്‍ ബ്രിഗേഡിന്റെ കമാഡന്‍ര്‍ കേണല്‍ ജൊനാതന്‍ സ്രൈന്‍ബെര്‍ഗ് ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നുഴഞ്ഞു കയറിയ ഹമാസുകാരെ കണ്ടെത്താന്‍ ഇസ്രായേലിന്റെ ശ്രമവും തുടരുകയാണ്.ലെബനനിലെ ഹെസബുള്ള സൈന്യവും ഇസ്രായേലിനെതിരായ യുദ്ധത്തില്‍ പങ്കുചേരുമോയെന്ന ആശങ്കയും ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകും.ഗാസയിലേക്ക് ഇസ്രായേല്‍ സൈന്യം കടന്നു കയറുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. 2014ലേതിന് സമാനമായ വമ്പന്‍ ആക്രമണത്തിന് ഇസ്രായേല്‍ കോപ്പുകൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *