വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കും

Spread the love

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദര്‍ശിക്കും. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോള്‍, കടുവകൊന്നു തിന്ന മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളില്‍ ഗവര്‍ണര്‍ എത്തും. മാനന്തവാടി ബിഷപ്പുമായും ഗവര്‍ണര്‍ക്ക് കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മടക്കയാത്ര. ഇന്നലെ രാത്രി കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗം ഗവര്‍ണര്‍ വയനാട്ടില്‍ എത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള യാത്രാമധ്യേ കരിങ്കൊടി പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഗവര്‍ണര്‍ തങ്ങുന്ന മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *