സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല
കൊച്ചി: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ബുധനാഴ്ച 12,508 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിയും എലിപ്പനിയും മലമ്പനിയും കൂടാതെ വെസ്റ്റ് നൈല്‍, എച്ച് വണ്‍ എന്‍ വണ്‍ എന്നീ പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കൊച്ചിയിലും ഡെങ്കിപ്പനി കേസുകള്‍ ഉയരുകയാണ്. 1,252 പേരാണ് ഒരു മാസത്തിനുള്ളില്‍ ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്ത് ചികിത്സ തേടിയത്. കളമശ്ശേരി നഗരസഭ പരിധിയില്‍ ഡെങ്കി ബാധിതരുടെ എണ്ണം 200 കടന്നു.വരും ദിവസങ്ങളില്‍ ഡെങ്കി കേസുകള്‍ ഉയരാനാണ് സാധ്യത. ഇത് മുന്നില്‍ക്കണ്ട് ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യവും വിലയിരുത്തി.