വെള്ളയാണി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കാവി നിറത്തിന് വിലക്കുമായി പോലീസ് രംഗത്ത്

Spread the love

തിരുവനന്തപുരം : വെള്ളയാണി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് കാവി നിറത്തിന് വിലക്കുമായി പോലീസ് രംഗത്ത് . ക്ഷേത്ര ഉത്സവമായി അലങ്കരിച്ച കാവി നിറത്തിലുള്ള കൊടി തോരണക്കെതിരെയാണ് പോലീസ് വിലക്കുമായി രംഗത്തെത്തിയത്. എന്നാൽ ഈ വിലക്കിനെതിരെ രൂക്ഷ വിമർശനമായി ക്ഷേത്ര ക്ഷേത്ര ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട് . പോലീസിന്റെ ഇത്തരം നടപടി എന്തിനാണെന്ന് ചോദ്യം ക്ഷേത്ര ഭാരവാഹികൾ ഉന്നയിച്ചു. ഒരു പരാതി കാരൻ പോലും ഇല്ലാത്തെ ക്ഷേത്ര ഉത്സവത്തിനെതിരെ പോലീസ് എടുക്കുന്ന നടപടി വലിയ വിമർശനങ്ങൾക്കും വഴി വച്ചിട്ടുണ്ട്.അതേസമയം കഴിഞ്ഞ മൂന്നുവർഷമായി മൂന്ന് മണ്ഡങ്ങൾ ചേർന്ന് നടത്തുന്ന വലിയൊരു ഉത്സവമാണ് വെള്ളായണി ദേവി ക്ഷേത്ര മഹോത്സവം .ലക്ഷക്കണക്കിന് ആളുകളും ഈ മഹോത്സവത്തിന് പങ്കെടുക്കുന്നുണ്ട് അതുകൊണ്ട് തന്നെ പോലീസിന്റെ ഇത്തരം നടപടി ക്രമങ്ങൾ ക്ഷേത്ര ഉത്സവത്തെ തന്നെ തടസ്സപ്പെടുത്തുമെന്ന് വെള്ളായണി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *