സിപിഎം ജനകീയ പ്രതിരോധജാഥ : ആളെക്കൂട്ടാന്‍ കുട്ടനാട്ടില്‍ കൊയ്ത്തു നിര്‍ത്തിച്ചു

Spread the love

ആലപ്പുഴ: ജനകീയ പ്രതിരോധജാഥയുടെ പേരില്‍ മരിയാപുരം കണിയാംകടവു പാടത്തെ കൊയ്ത്ത് സി.പി.എം. പ്രാദേശികനേതാക്കളിടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഞായറാഴ്ച രാവിലെ ഒന്‍പതിനു കൊയ്ത്തു തുടങ്ങിയെങ്കിലും കുറച്ചുനേരത്തിനുശേഷം നേതാക്കളെത്തി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.ജാഥയ്ക്ക് ഞായറാഴ്ച നെടുമുടിയില്‍ സ്വീകരണമൊരുക്കിയിരുന്നു. ഇതില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കൊയ്ത്തു നിര്‍ത്തിച്ചതെന്നു പറയുന്നു. ഏഴു യന്ത്രം ഇറക്കിയാണ് ഇവിടെ കൊയ്ത്തു തുടങ്ങിയത്. പകുതിയെത്തിയപ്പോഴാണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ചില പാടങ്ങളില്‍ നെല്ലെടുപ്പും മുടങ്ങി.സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും ശനിയാഴ്ചതന്നെ നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ സംസ്ഥാന സെക്രട്ടറിയുടെ ജാഥയില്‍ ജനപങ്കാളിത്തം കുറഞ്ഞാല്‍ പ്രാദേശികഘടകം വിശദീകരണം നല്‍കേണ്ടിവരുമെന്നു കണ്ടാണ് കൊയ്ത്തു നിര്‍ത്തിച്ചതെന്നു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *