കേരളം പുകയുന്ന അഗ്നി പർവതമെന്ന് : സിപി ജോൺ

Spread the love

കാലിയായ ഖജനാവും ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന കർഷക സമൂഹവും നാടു വിട്ടു ഓടുന്ന യുവജനങ്ങളും കേരളത്തെ അക്ഷരാർത്ഥത്തിൽ പുകയുന്ന അഗ്നി പർവതമാക്കി മാറ്റി തീർത്തിരിക്കുകയാണ്. വിലകയറ്റം കൊണ്ടു ജീവിക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് ജനങ്ങൾ ലഭിച്ചിരുന്ന ക്ഷേമപെന്ഷനും മറ്റു ആനുകൂല്യങ്ങളും മുടങ്ങി കിടക്കുമ്പോഴും റോമ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെ കേരളത്തിലെ ഭരണാധികാരികൾ ആനന്ദ നൃത്തം കണ്ടു ഉല്ലസിക്കുകയാണ്. സർക്കാറിന് വിറ്റ നെല്ലിന് കഴിഞ്ഞ ഒൻപതു മാസകാലമായി വില കിട്ടിയിട്ടില്ല. നെൽ കൃഷി ചെയ്യാൻ കടമെടുക്കാൻ ബാങ്കുകളിൽ ചെല്ലുമ്പോൾ ബാങ്കുകൾ കൈമലർത്തുന്നു. 11 മാസങ്ങളായി കെട്ടിട നിർമാണ തൊഴിലാളികളുടെ 1600 രൂപ പെൻഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. ഇടത്തരകാരുടെ അത്താണി ആയിരുന്ന മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമല്ല. റബ്ബർ കൃഷിക്കാർ കൃഷി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളിലേക്ക് കാട്ടു മൃഗങ്ങൾ കടന്നു കയറുകയാണ്. എന്ത് കണ്ടാലും കൈയും കെട്ടി നോക്കി ഇരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ജനങ്ങൾക്ക് അത്താണി ആയിരുന്ന സഹകരണ പ്രസ്ഥാനങ്ങൾ അപൂർവം സഹകരണ സംഘങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ കൃത്യമായി സർക്കാറിന് പരിഹരിക്കാൻ കഴിയാത്തതിന്റെ ഭാഗമായി സ്തംഭിച്ചു നിൽക്കുകയാണ്. സാധാരണക്കാരുടെ കടങ്ങൾ ലഭ്യമാക്കുവാൻ സാധിച്ചിരുന്ന സംഘങ്ങൾക്ക് ഇന്ന് അതിനു സാധിക്കുന്നില്ല. കേരള ബാങ്ക് ആകട്ടെ കേന്ദ്ര ഗവണ്മെന്റേന്റെ എരിഞ്ഞമറന്നിരിക്കുന്നു മാത്രമല്ല സാധാരണ സഹകരണ സംഘങ്ങളിലേക്ക് ഒരു സഹായവും ചെയുവാൻ അവർ കൂട്ടക്കുനില്ല. ഇത്തരത്തിൽ ഒരിക്കലും ഇല്ലാത്ത വിധം കേരളത്തിൽ സാമ്പത്തിക പിരിമുറക്കം വർധിച്ചു വരുകയാണ്. ഈ സാമ്പത്തിക പിരിമുറക്കം ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ ഘട്ടത്തിൽ അതിനു അറുതി വരുത്താൻ സർക്കാർ തയാറാകുന്നില്ല എങ്കിൽ അവർ ഇന്ന് ഇരിക്കുന്നത് അഗ്നി പർവതത്തിന്റെ മുകളിൽ ആണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് മുസ്ലിം അസോസിയേഷൻ ഹാളിൽ നടന്ന സി എം പി തിരുവനന്തപുരം ജില്ല സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ടു സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ പറഞ്ഞു . സി എം പി അസി.സെക്രട്ടറി എം പി സാജു, സി എം പി ആലപ്പുഴ ജില്ല സെക്രട്ടറി എ നിസാർ, ഇടുക്കി ജില്ല സെക്രട്ടറി കെ എ കുര്യൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അലക്സ്‌ സാം ക്രിസ്മസ്, കെ എം എഫ് ജില്ല സെക്രട്ടറി ചന്ദ്രവല്ലി, വി ആർ സിനി, ഡി എസ് എഫ് സംസ്ഥാന സെക്രട്ടറി നാൻസി പ്രഭാകർ, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ കുമാരപുരം ശ്രീകണ്ഠൻ, തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.സി എം പി തിരുവനന്തപുരം ജില്ല സെക്രട്ടറിയായി എം ആർ മനോജിനേയും ജോയിന്റ് സെക്രട്ടറിമാരായി പി. ജി മധു, ഉഴമലയ്ക്കൽ ബാബു, ചന്ദ്രവല്ലി എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *