മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനധികൃതമായി വകമാറ്റിയെന്ന പരാതിയിൽ :വിധി ഇന്ന്; സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനധികൃതമായി വകമാറ്റിയെന്ന പരാതിയില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് വിധി പറയും. മുഖ്യമന്ത്രിക്ക് നിര്‍ണായകമായ കേസില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അടങ്ങുന്ന ഫുള്‍ ബഞ്ചാണ് വിധി പറയുന്നത്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും18 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി 2018 ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി പറയുന്നത്.2019 ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദങ്ങള്‍ക്ക് ശേഷം പരാതിയുടെ സാധുത പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ രണ്ട് മാസം മുന്‍പ് ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഇടക്കാല ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടര്‍ന്ന് ആര്‍ എസ് ശശികുമാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ തീരുമാനമെടുക്കുന്നതിന് മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. വിധി ന്യായം പ്രഖ്യാപിക്കുന്നതില്‍ അഭിപ്രായ ഭിന്നതമൂലമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. ലോകായുക്ത നിയമത്തിലെ സെഷന്‍ 14ാം പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമനിര്‍മ്മാണത്തില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കൊണ്ട് മുഖ്യമന്ത്രിയെ സംബന്ധിച്ച് വിധി നിര്‍ണായകമാണ്,