ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്‌

Spread the love

ഇന്ത്യയുടെ പ്രത്യാക്രമണം ഓപ്പറേഷന്‍ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്‌. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യവും വിശദീകരിച്ചു.

അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം. ആക്രമണത്തെ തുടർന്ന് ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു.

ബഹവല്‍പുര്‍, മുരിദ്‌കെ, സിയാല്‍കോട്, ചക് അമ്റു, ബാഗ് , കോട്‌ലി, മുസാഫറാബാദ് , ഭിംബർ , ഗുൽപുർ എന്നിങ്ങനെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്. പഹൽഗാം ഭീകരാക്രമണമുണ്ടായതിന്റെ പതിനാലാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി.

Leave a Reply

Your email address will not be published. Required fields are marked *