പോളിന്‍റെ മൃതദേഹം വയനാട്ടിൽ എത്തിച്ചതിനു പിന്നാലെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം
വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരന്‍ പോളിന്‍റെ മൃതദേഹം വയനാട്ടിൽ എത്തിച്ചതിനു പിന്നാലെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പുൽപ്പള്ളി ബസ് സ്റ്റാന്‍റിനകത്താണ് മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നത്. പോളിന്‍റെ ബന്ധുക്കൾ, വിവിധ സഭാ പ്രതിനിധികൾ, രാഷ്ട്രീയക്കാർ എന്നിവരാണ് പ്രതിഷേധിക്കുന്നത്.നഷ്ടപരിഹാര തുടക അനുവദിക്കുക, കുട്ടികലുടെ പഠനം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്‍റെ ഇടപെടൽ വ്യക്തമാക്കിനുതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കു എന്നാണ് നാട്ടുകാർ അറിയിക്കുന്നത്.അതേസമയം, പുൽപ്പള്ളിയിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ജീപ്പിനു നേരെ ആക്രമിച്ചു. കാറ്റ് അഴിച്ചു വിട്ടുകയും വാഹനത്തിൽ റീത്ത് വയക്കുകയും ചെയ്തു. നാട്ടുകാർ റോട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചർച്ച വേണ്ട ശാശ്വത പരിഹാരമാണ് വേണ്ടതെന്നാണ് ഇവരുടെ ആവശ്യം. വയനാട്ടിൽ ഇന്ന് കടുവയുടെ ആക്രമണത്തിൽ കൊന്ന കന്നുകാലിയുടെ ജഡം വനം വകുപ്പിന്‍റെ ജീപ്പിൽ കെട്ടിവച്ചു.