കരുവന്നൂർ സഹകരണ ബാങ്കിന്റെ കോടികളുടെ തട്ടിപ്പ് : കടുത്ത നടപടിലേക്ക്
കൊച്ചി : കരുവന്നൂർ സഹകരണ ബാങ്കിന്റെ കോടികൾ തട്ടിയെന്ന കേസിൽ മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാവാതിരുന്നാൽ കടുത്ത നടപടിയിലേക്കു കടക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) നിയമോപദേശം ലഭിച്ചു.11നും മൊയ്തീൻ ഹാജരായില്ലെങ്കിൽ കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പ്രതികളാക്കാൻ സാധ്യതയുള്ളവർക്കു നൽകുന്ന തരം നോട്ടീസ് എ.സി.മൊയ്തീനു നൽകാനാണു ഇ ഡിക്കു ലഭിച്ച നിയമോപദേശം. ഇത്തരം നോട്ടിസും അവഗണിച്ചാൽ തുടർന്നു കോടതിയെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎം.എൽ.എ) നിയമപ്രകാരം ഇഡിക്കു കഴിയും. കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത തൃശൂർ കോലഴി സ്വദേശി പി.സതീഷ്കുമാർ (56) നൽകിയ മൊഴികൾ എസി മൊയ്തീനെ പ്രതികൂലമാണ്കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാക്ഷികൾക്കു നൽകുന്ന നോട്ടിസാണു 3 തവണയായി ഇ ഡി മൊയ്തീനു നൽകിയത്. ഇതിൽ ആദ്യ രണ്ടു തവണ വ്യക്തിപരമായ അസൗകര്യം പറഞ്ഞു. ചോദ്യം ചെയ്യൽ ഒഴിവാക്കിയ മൊയ്തീൻ 11 നു രാവിലെ 11 മണിക്ക് ഇ ഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാവണമെന്നു കാണിച്ചാണ് ഒടുവിൽ നോട്ടീസ്.