പട്ടാപ്പകല്‍ നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തി
ന്യൂഡല്‍ഹി: യുവതിയെ കത്തി കൊണ്ട് ആക്രമിച്ച 22 ക്കാരനായ യുവാവ് അറസ്റ്റില്‍. ഡല്‍ഹി മുഖര്‍ജി നഗറിലാണ് സംഭവം. മുഖര്‍ജി നഗര്‍ സ്വദേശിയായ അമാന്‍ എന്നയാളാണ് അറസ്റ്റിലായത്. തന്നെ ഭ്രാന്തന്‍ എന്ന് വിളിച്ച് കളിയാക്കിയത് കൊണ്ടാണ് യുവതിയെ കുത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഇയാളെ പിടിച്ച് മാറ്റിയത് കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്.