പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം
കണ്ണൂർ,: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം യുവാവിനെതിരെ പോക്സോ കേസ്. കക്കാട് സ്വദേശി സഫ്വാനെതിരെയാണ് കണ്ണൂർ വനിതാപോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്തത്.ഇന്നലെ രാവിലെ 8.45 ഓടെ ജില്ലാ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിലെ 17 കാരിയെയാണ് ഇയാൾ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.പിന്നീട്പെൺ കുട്ടി വീട്ടുകാരോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോനിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.