12-ാം മത് അനന്തപുരി ഹിന്ദുമഹാസമ്മേളനം ജനുവരി 6 മുതൽ 12 വരെ പുത്തരിക്കണ്ടം മൈതാനിയിൽ
തിരുവനന്തപുരം ഹിന്ദുധർമ്മ പരിഷത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 12-ാം മത് അനന്തപുരി ഹിന്ദുമഹാസമ്മേളനം ജനുവരി 6 തുടങ്ങി 12 – ന് അവസാനിക്കും. പുത്തരിക്കണ്ടം മൈതാനിയിൽ ( സത്യാനന്ദസരസ്വതി നഗർ ) ആണ് പരിപാടികൾ നടക്കുന്നത്. സനാതന ധർമ്മം എന്റെ അഭിമാനം എന്റെ ആചാരം എന്റെ ശക്തിജനുവരി 6 ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിശ്വ മംഗള മഹാഗണപതി ഹോമത്തോടയാണ്പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. രാവിലെ 5 – ന് സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ഹോമം നടക്കുന്നത് . ശ്രീ. പത്മനാഭ സ്വാ ക്ഷേത്രം തന്ത്രി തരുണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടാണ് ഹോമകുണ്ഡത്തിൽ അഗ്രി തെളിയിക്കുന്നത്. നാരിമാർ ഈ ഹോമത്തിൽ പങ്കെടുക്കും. രാവിലെ 6 – ന് ഗണപതി സ്തുതി, വൈകുന്നേരം 5 – ന് ലളിതാ സഹസ്രനാമം , 6 മണിക്ക് മരങ്ങാട്ടില്ലം ദേവിക സുബ്രഹ്മണ്യൻ അവതരിപ്പിക് ഓട്ടൻ തുള്ള കഥ കല്യാണ സൗഗന്ധികം, രാത്രി 7 – ന് ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാടക ലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത്യ നൃത്യങ്ങൾ .