മൂത്രാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം വലുപ്പമുള്ള കല്ല്

Spread the love

നെയ്യാറ്റിൻകര :മൂത്രാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 500 ഗ്രാം വലുപ്പമുള്ള കല്ല്. കൊല്ലങ്കോട് സ്വദേശിയായ27 വയസ്സുള്ള യുവാവാണ് കഴിഞ്ഞ കുറെ മാസങ്ങളായി മൂത്ര തടസ്സവും , തുടർന്നുള്ള അണുബാധയും കാരണം പല തരം ചികിത്സകൾക്ക് വിധേയനായത്. എന്നാൽ രോഗത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല . തുടർന്നാണ് നിംസ് മെഡിസിറ്റിയിലെ യൂറോളജി വിഭാഗത്തിൽ എത്തുന്നത്. നിംസ് മെഡിസിറ്റിയിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ.കെ. നവീന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കുകയും മൂത്ര സഞ്ചിയിൽ കല്ല് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് ശസ്ത്രക്രിയയിലൂടെ കല്ല് പുറത്തെടുക്കുകയായിരുന്നു. 500 ഗ്രാം തൂക്കമുള്ള കല്ലാണ് നീക്കം ചെയ്തത് ഇത്തരത്തിൽ കല്ല് നീക്കം ചെയ്യാതിരുന്നെങ്കിൽ കിഡ്നിയുടെ പ്രവർത്തനത്തിനെ വരെ ബാധിക്കാവുന്ന സാഹചര്യത്തിലാണ് കൃത്യസമയത്ത് ചികിത്സ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *