സംസ്ഥാന കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു
കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് കൊല്ലത്ത് തുടക്കമായി. ആശ്രാമം മൈതാനത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നടി ആശാ ശരത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ അരങ്ങിലെത്തിയ സ്വാഗതഗാനത്തിനു ശേഷമാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. മന്ത്രിമാർ എംപിമാർ എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.24 വേദികളിൽ 239 ഇനങ്ങളിൽ 14000 കുട്ടികളാണ് ഇത്തവണത്തെ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരത്തോടെ അരങ്ങുണരും.