എഫ്എംസിജി പോർട്ട്ഫോളിയോയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്

Spread the love

എഫ്എംസിജി പോർട്ട്ഫോളിയോയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി നിരവധി ഉൽപ്പന്നങ്ങളാണ് പുതുതായി വിപണിയിൽ എത്തിക്കുന്നത്. പുതിയ ശ്രേണിയിൽ ഗ്ലിമ്മർ ബ്യൂട്ടി സോപ്പ്, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പ്, പ്യൂരിക് ഹൈജീൻ സോപ്പ്, ഡോസോ ഡിഷ് വാഷ് ബാറുകൾ, ഹോംഗാർഡ് ടോയ്‌ലറ്റ്, ഫ്ലോർ ക്ലീനർ, എൻസോ ലോൺട്രി ഡിറ്റർജന്റ് പൗഡർ, ലിക്വിഡ് ബാറുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള എഫ്എംജിസി വിഭാഗത്തിലെ ഉപസ്ഥാപനമാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ്.ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. കിരാന ഉൾപ്പെടെയുള്ള പൊതുവ്യാപാര സ്റ്റോറുകളിൽ റിലയൻസിന്റെ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതാണ്. യുഎസ്പി ഗുണനിലവാരത്തിലും, സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലുമാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുക. ഇന്ത്യയിലുടനീളമുള്ള ഒമ്നി- ചാനൽ വിതരണത്തിലൂടെ കമ്പനിയുടെ ഉൽപ്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *