വ്യാജ ചികിത്സ നടത്തിയ രണ്ട് പേരെ പിടികൂടി പോലീസ്

Spread the love

മലപ്പുറം: വ്യാജ ചികിത്സ നടത്തിയ രണ്ട് പേരെ പിടികൂടി പോലീസ്. തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മന്‍സില്‍ സോഫി മോള്‍ (46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീര്‍ (55) എന്നിവരാണ് പിടിയിലായത്. രജിസ്‌ട്രേഷന്‍ ഇല്ലാതെ ഡോക്ടര്‍ എന്ന വ്യാജേന മരുന്നുകള്‍ നൽകി ചികിത്സ നടത്തി വരികയായിരുന്നു ഇവർ. ചാവക്കാട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി.ഇവർക്കെതിരെ തിരൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പൂക്കയില്‍ വെച്ച് തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് പ്രതികളെ പിടികൂടിയത്. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി ആളുകളെ ആകര്‍ഷിക്കുകയും ഇതുവഴി ആളുകളെ തങ്ങളുടെ ഓഫീസിൽ എത്തിച്ച് ചികിത്സ നല്‍കി വരികയുമായിരുന്നു ഇവർ. മൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്.മുന്‍പും രണ്ടു കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോള്‍ എസ് ഐ മാരായ പ്രദീപ് കുമാര്‍, ശശി , ഹരിദാസ് എഎസ്ഐ പ്രതീഷ് കുമാര്‍ സിപിഒമാരായ അരുണ്‍, ദില്‍ജിത്ത്, രമ്യ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റു മുന്‍പാകെ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *