കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ
തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ടി.സി. മുക്കിൽ കഞ്ചാവുമായി ബിഹാർ സ്വദേശിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. റോഹ്താസ് കരഞ്ച് വില്ലേജിലെ മുഹമ്മദ് സദ്ദാം ഹുസൈനാണ് (25) അറസ്റ്റിലായത്.വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.126 കിലോഗ്രാം കഞ്ചാവ് പിടിച്ചു. സബ് ഇൻസ്‌പെക്ടർ എം.പി. മനോജ് കുമാർ, സി.പി.ഒ.മാരായ നസീൽ, ശ്യാമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.