കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ജനുവരി 14ന് തുടക്കം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ജനുവരി 14ന് തുടക്കം. മണിപ്പൂർ മുതൽ മുംബൈ വരെ 6200 കിലോമീറ്ററാണ് ഭാരത് ന്യായ് യാത്ര എന്ന പേരിൽ രാഹുൽ നയിക്കുന്ന യാത്രയുടെ ദൂരം. മാർച്ച് 20ന് യാത്ര അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.14 സംസ്ഥാനങ്ങളും 85 ജില്ലകളും യാത്രയുടെ ഭാഗമായി രാഹുലും കൂട്ടരും പിന്നിടും. ഇംഫാലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആണ് യാത്ര ഫ്ളോഗ് ഓഫ് ചെയ്യുക. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമബംഗാൾ, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോവുക. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതി ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് യാത്രയിലൂടെ ചെയ്യുകയന്ന് കോൺഗ്രസ് പറഞ്ഞു.