പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്ന് : ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും പ്രമുഖരും സാന്നിധ്യമായി
ന്യൂഡൽഹി : പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്തുമസ് ദിനത്തിലെ വിരുന്നിൽ പങ്കെടുത്തു ക്രൈസ്തവ സഭ മേലധ്യക്ഷന്മാരും പ്രമുഖരും . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൽഹിയിലെ ഔദ്യോഗിക വസതിയിലാണ് ക്രിസ്തുമസ് വിരുന്ന് സൽക്കാരം നടത്തിയത്. സഭാ പ്രതിധികളും , വ്യവസായ പ്രമുഖരും ഉൾപ്പെടെ 60 പേരാണ് പങ്കെടുത്തത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്നൊരുങ്ങുന്നത്. കേരളം , ദൽഹി , ഗോവ , വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷ്യമ്മാരും പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തു.അതേസമയം ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്നിനിടെ അറിയിച്ചു. മാർപ്പാപ്പയെ കാണാൻ സാധിച്ച് ജിവിതത്തിലെ അസുലഭ നിമിഷമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിൽ ക്രൈസ്തവ വിഭാഗം സജീവമായി പങ്കെടുത്തിട്ടുണ്ട്്.രാജ്യത്തിന്റെ തുടർന്നുള്ള വികസന പ്രവർത്തനങ്ങൾക്കും ക്രൈസ്തവ സഭകളുടെ പിന്തുണ തുടരണം. വിരുന്നിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.