അംബേദ്കർ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്നും മാസ്റ്റർ ആദർശ് സ്വീകരിച്ചു
തിരുവനന്തപുരം :നവകേരള സദസ് നെയ്യാറ്റിൻകര വേദിയിൽ വച്ച് മുഖ്യമന്ത്രി മാസ്റ്റർ ആദർശിന് അംബേദ്കർ പുരസ്‌കാരം സമ്മാനിച്ചു.ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ സഹകരണത്തിൽ പ്രവർത്തിക്കുന്ന സഹാറ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡോക്ടർ അംബേദ്കർ പുരസ്കാരമാണ് മുഖ്യമന്ത്രി നെയ്യാറ്റിൻകരയിൽ നടന്ന പ്രൗഢഗംഭീരമായ നവ കേരള സദസ്സിൽ വച്ച് ആദർശിന് കൈമാറിയത്.’ആശയങ്ങളുടെ തമ്പുരാൻ ‘എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആദർശിന് മുൻപും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച സമയം മുതൽ തന്നെ മുഖ്യമന്ത്രിക്കൊപ്പം പ്രഭാത വിരുന്നിൽ പങ്കെടുക്കുന്ന പൗര പ്രമുഖർക്കുള്ള ക്ഷണം ആദർശിനും ലഭിച്ചിരുന്നു.

രാവിലെ കാളിദാസ കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന പ്രഭാത വിരുന്നിനും,സംവാദത്തിനും ശേഷമാണ് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി ആദർശിന് അവാർഡ് കൈമാറിയത്.മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാർ, mla മാർ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയ വൻ പ്രമുഖർക്കൊപ്പവും, ജനസമുദ്രത്തെയും സാക്ഷിയാക്കി നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ ആദർശ് പുരസ്‌കാരം ഏറ്റുവാങ്ങി.