സെക്രട്ടറിയേറ്റിനകത്തും പ്രതിഷേധം : മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി ആര്‍വൈഎഫ് പ്രവര്‍ത്തകര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പ്രതിഷേധം. ആര്‍വൈഎഫ് സംസ്ഥാന ഭാരവാഹികളാണ് കരിങ്കൊടിയുമായി നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് നീക്കി. ഇവരെ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതീവ സുരക്ഷാ മേഖലയാണ് ഇവിടം. ഇവിടെയാണ് ഇപ്പോള്‍ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കടന്ന് കയറി പ്രതിഷേധം നടത്തിയത്.ആര്‍എസ്പിയുടെ യൂത്ത് വിംഗ് ആയ ആര്‍വൈഎഫിന്റെ ആറംഗസംഘം ആണ് പ്രതിഷേധവുമായി എത്തിയത്. സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു ഇവരെത്തിയത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. പാസെടുത്താണ് ഇവര്‍ അകത്തുകയറിയതെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.