തളികയിൽ ദീപം തെളിച്ച ചിരാതുമേന്തി 56 കുരുന്നുകൾ പ്രവേശനോത്സവത്തിൽ .കുട്ടികൾക്ക് നാവില് തേൻ പകർന്ന് വിശിഷ്ട അതിഥികളും അധ്യാപകരും. വ്യത്യസ്തമായി പാലോട് പേരക്കുഴി ഗവൺമെൻറ് എൽപിഎസിലെ പ്രവേശനോത്സവം.

Spread the love

പാലോട്:

പാലോട് പേരക്കുഴി ഗവ എൽപിഎസിലെ പ്രവേശനോത്സവം വൈവിധ്യവും വർണാഭവുമായി. ഒന്നാം ക്ലാസിൽ നവാഗതരായ 56 കുട്ടികളും തളികയിൽ തെളിച്ച ചിരാദുമായി പ്രവേശനോത്സവത്തിന് പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് കടന്നുവന്നത്. ഇവർക്ക് വിശിഷ്ടാതിഥികൾ നാവിൽ തേൻ പകർന്നു മധുരം സമ്മാനിച്ചു. തൃശ്ശൂർ ബ്രഡ് ആൻഡ് ബുക്ക് ഫൗണ്ടേഷൻ( ബിബിഎഫ് ) കുരുന്നുകൾക്കെല്ലാം ബാഗും കുടയും മറ്റു പഠനോപകരണങ്ങളും സമ്മാനിച്ചു. ഒരുകാലത്ത് മുപ്പതോളം കുട്ടികൾ മാത്രമായി അടച്ചുപൂട്ടുമെന്ന് ഘട്ടത്തിൽ എത്തിയ സ്കൂളിന് ഇന്ന് 250ലധികം കുട്ടികളെ എത്തിച്ച സമ്പന്നമാക്കിയ അധ്യാപകരും പിടിഎ യും ഇത്തവണ കുട്ടികളെ വരവേൽക്കുമ്പോൾ എങ്ങനെ അവർക്ക് സമ്മാനം ഒരുക്കുമെന്ന് ആശങ്കയിൽ ഇതിനായുള്ള പ്രവർത്തനം തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി തൃശ്ശൂർ ആസ്ഥാനമായുള്ള ബിബിഎഫ് സമ്മാന വാഗ്ദാനവുമായി അധ്യാപകർക്കും പപിടിഎ ക്കും മുമ്പിലേക്ക് എത്തിയത്. പൂർവ്വ അധ്യാപകരും കൂടെ കൈകോർത്തപ്പോൾ പിന്നെ ഒരുക്കങ്ങൾ തകൃതിയായി നടന്നു. കുട്ടികളും രക്ഷകർത്താക്കളും ഒക്കെയായി സമ്പുഷ്ടമായ പ്രവേശനോത്സവം വളരെ വ്യത്യസ്തമായി തന്നെ കുട്ടികൾക്ക് വേണ്ടി ആഘോഷമാക്കി. പിടിഎ പ്രസിഡന്റ് ടി പ്രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ സുധീർഷ പാലോട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.നടനും ഡബ്ബിങ് ആർട്ടിസ്റ്റും ആയ രാഗീഷ് രാജ വിശിഷ്ട അതിഥിയായി സംബന്ധിച്ചു. തൃശ്ശൂർ ബിബിഎഫ് പ്രതിനിധി വിശാൽ വിൽസൺ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി കോമളം, വാർഡ് അംഗം ശ്രീജ ജയകുമാർ, പ്രധാന അധ്യാപിക എ. എസ്. ഷിഹാന വൈസ് ചെയർമാൻ വി. എൽ. രാജീവ്‌, മുൻ എച്ച് എംഎച് എം മാരായ യു. ഹംസ, എൽ. ടി. അംബിക, ജി. മണികണ്ഠൻ നായർ, അധ്യാപിക ഷിമിമോൾ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *