ജീപ്പും ലോറിയും കൂട്ടിയിടിച്ച് : ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
കോട്ടയം : ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം . ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. പൊൻകുന്നം സ്വദേശി കലാധരൻ (52) ആണ് പരിക്കേറ്റത്. തിടനാടിനു സമീപത്തെ ചങ്ങല പാലത്തിന് അടുത്താണ് ഇന്ന് രാവിലെ അപകടം നടന്നത്. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം ഗുരുതരമായി പരിക്കേറ്റ കലാധരനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് പൊലീസ് സംഭസ്ഥലത്തെത്തി പരിശോധന നടത്തി. ബൊലേറേ ജീപ്പിന്റെ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്നുമെന്നും . ലോറിയുടെ മുൻഭാഗത്തെ രണ്ട് ടയറുകളും വാഹനത്തിൽ നിന്നും വിട്ടു നിലത്ത് കുത്തിയ നിലയിലാണെന്നും പോലീസ് പറഞ്ഞു.