അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ കിളിമാനൂർ ഗവ. എൽ.പി.എസ് പ്രീപ്രൈമറി

Spread the love

കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിലെ പ്രീപ്രൈമറി കെട്ടിടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. 10 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ഒ. എസ്. അംബിക എം.എൽ.എ നിർവഹിച്ചു.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷനായിരുന്നു. സർവ്വശിക്ഷാ കേരളയുടെ സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി പദ്ധതിയിലുൾപ്പെടുത്തി ‘കിളിക്കൂട്’ എന്ന പേരിലാണ് കെട്ടിടം പുതുക്കി പണിയുന്നത്. ക്ലാസ് മുറികളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങൾ ആകർഷകമായ വിധത്തിൽ നവീകരിക്കും.

കുട്ടികൾക്ക് വേണ്ടി പാർക്ക്, ഹരിത ഉദ്യാനം, പൂന്തോട്ടം, കളിസ്ഥലം, ക്ലാസ് മുറികൾക്കകത്തും പുറത്തും സ്റ്റേജുകൾ, ഉയർന്ന പഠന അന്തരീക്ഷം സാധ്യമാക്കുന്ന ക്ലാസ് മുറികൾ എന്നിവയാണ് പദ്ധതിയിലൂടെ സജ്ജീകരിക്കുന്നത്. ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നാല് മുറികളോടുകൂടിയ ഒറ്റനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിൽ, നിലവിൽ അൻപതിലധികം കുട്ടികളുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *